കാർത്തി നായകനാകുന്ന പുതിയ ആക്ഷൻ ത്രില്ലർ വരുന്നു. ഭാഗ്യരാജ് കണ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുൽത്താൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും ഡാൻസും റൊമാൻസും ചേർത്തൊരുക്കിയ ചിത്രമാണ് സുൽത്താൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കാർത്തിയുടെ ആക്ഷൻ- പാക്ക്‌ഡ് 'സുൽത്താൻ'; ട്രെയിലർ പുറത്തിറങ്ങി - rashmika mandana news
രശ്മിക മന്ദാന, ലാൽ എന്നിവരാണ് സുൽത്താൻ ചിത്രത്തിലെ പ്രധാന താരങ്ങൾ. അടുത്ത മാസം രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. തെലുങ്ക് ചലച്ചിത്രങ്ങളിലൂടെ സുപരിചിതയായ രശ്മികയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന സുൽത്താന്‍റെ എഡിറ്റർ റൂബെൻ ആണ്. വിവേക്- മെർവിൻ കൂട്ടുകെട്ടാണ് സുൽത്താന്‍റെ സംഗീതം ഒരുക്കുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സിന്‍റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവും നിർമിക്കുന്ന തമിഴ് ചിത്രം അടുത്ത മാസം രണ്ടിന് തിയേറ്ററുകളിലൂടെ പുറത്തിറങ്ങും.
തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രമാണിച്ച് സുൽത്താന്‍റെ റിലീസ് നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സിനിമ ഏപ്രിലിൽ തന്നെ പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.