സെവന്‍ത് ഡേ എന്ന സിനിമയില്‍ പൃഥ്വിരാജ് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നു പേരുമാണ് എന്‍റെ ഹീറോസ്' എന്ന് തുടങ്ങുന്ന ഒരു പഞ്ച് ഡയലോഗ് പറയുന്നുണ്ട്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ നിരവധി ആളുകള്‍ ഏറ്റെടുത്ത ഡയലോഗായിരുന്നു അത്. ഇപ്പോള്‍ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന പേരില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നടന്‍ പൃഥ്വിരാജ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.
പൃഥ്വിയുടെ ജനപ്രിയ ഡയലോഗില്‍ സിനിമ വരുന്നു, നായകന്‍ ധീരജ് ഡെന്നി, ടീസര്‍ കാണാം - ധീരജ് ഡെന്നി സിനിമകള്‍
ഫസ്റ്റ് പേജ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മിച്ച ചിത്രം ശരത്.ജി.മോഹന്‍ രചനയും സംവിധാനവും ചെയ്‌തിരിക്കുന്നു
![പൃഥ്വിയുടെ ജനപ്രിയ ഡയലോഗില്‍ സിനിമ വരുന്നു, നായകന്‍ ധീരജ് ഡെന്നി, ടീസര്‍ കാണാം Dheeraj Denny Karnan Napoleon Bhagat Singh Malayalam Movie Teaser Karnan Napoleon Bhagat Singh Malayalam Movie Sarath G Mohan കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ധീരജ് ഡെന്നി സിനിമകള്‍ നടന്‍ ധീരജ് ഡെന്നി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9388747-983-9388747-1604220230801.jpg)
ഫസ്റ്റ് പേജ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മിച്ച ചിത്രം ശരത്.ജി.മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഫാമിലി ത്രില്ലര്‍ ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്. യുവനടന്‍ ധീരജ് ഡെന്നിയാണ് നായകന്‍. ആദ്യാ പ്രസാദാണ് നായിക. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ് രാജ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍ എന്നിങ്ങനെ നീണ്ടൊരു താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത്.ജി.മോഹന്‍ എന്നിവരാണ് ഗാനത്തിന് വരികളെഴുതിയത്.