ഒളിമ്പിക്‌സിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിത കർണം മല്ലേശ്വരിയുടെ ജീവിതകഥ സിനിമയാകുന്നു. കർണം മല്ലേശ്വരിയുടെ പിറന്നാൾ ദിനത്തിലാണ് ബയോപിക് ചിത്രത്തെ കുറിച്ച് അണിയറപ്രവർത്തകർ പ്രഖ്യാപനം നടത്തിയത്. പ്രമുഖ തെലുങ്ക് സംവിധായിക സഞ്ജനാ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോന വെങ്കടാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. കായിക പശ്ചാത്തലത്തിൽ ഒരു ബഹുഭാഷാ ചിത്രമായാണ് ബയോപിക് പുറത്തിറക്കുന്നത്. കോന ഫിലിം കോര്‍പ്പറേഷന്‍റെ ബാനറിൽ എംവിവി സത്യനാരായണയും കോന വെങ്കടും ചേർന്ന് ചിത്രം നിർമിക്കുന്നു.
കർണം മല്ലേശ്വരിയുടെ ജീവിതം തിരശീലയിലേക്ക് - kona venkat
സംവിധായിക സഞ്ജനാ റെഡ്ഡിയാണ് കർണം മല്ലേശ്വരിയുടെ ബയോപിക് ചിത്രം സംവിധാനം ചെയ്യുന്നത്
കർണം മല്ലേശ്വരിയുടെ ജീവിതം തിരശ്ശീലയിലേക്ക്
2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ 69 കിലോ വിഭാഗത്തിലായിരുന്നു കർണം മല്ലേശ്വരിയുടെ ചരിത്ര നേട്ടം. ആന്ധ്രാ പ്രദേശ് സ്വദേശിയായ കർണം മല്ലേശ്വരിയുടെ കായിക രംഗത്തെ സമഗ്ര സംഭാവനക്കായി 1999ല്‍ രാജ്യം പദ്‌മശ്രീ നല്‍കി അവരെ ആദരിച്ചു.