Karikku Kalakkachi 1 : ക്രിസ്‌മസ് സമ്മാനവുമായി കരിക്ക് ടീം. നാളിത്രയും 'കരിക്കി'ന്‍റെ പുതിയ എപ്പിസോഡ് വൈകുന്നതിന്‍റെ ആശങ്കയിലായിരുന്നു ആരാധകര്‍. 'കലക്കാച്ചി' എന്ന പേരിലാണ് പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.
Kalakkachi series : രണ്ട് പാര്‍ട്ടുകളിലായി ഒരുങ്ങുന്ന സീരീസിലെ ആദ്യ ഭാഗമാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടത്. കരിക്കിലെ മറ്റ് സീരീസുകളെ പോലെ തന്നെ 'കലക്കാച്ചി'യും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇന്ന് ഉച്ചയോടെ പുറത്തിറങ്ങിയ 'കലക്കാച്ചി'ക്ക് ഇപ്പോള്‍ നാല് ലക്ഷത്തിനടുത്താണ് കാഴ്‌ചക്കാര്‍.
Kalakkachi cast and crew : അര്‍ജുന്‍ രത്തന്‍, അനു കെ അനിയന്‍, വിഷ്‌ണു വി, അമല്‍ അമ്പിളി, വിവേക് വി ബാബു, അരൂപ് ശിവദാസ്, ഹരികൃഷ്‌ണ, കൃഷ്‌ണചന്ദ്രന്‍, ശബരീഷ് സജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി സോണി അലോഷ്യസ്, ജീവന്‍ സ്‌റ്റീഫന്‍, മിഥുന്‍ എം ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, രിജു രാജീവ്, ഹരി കെ.സി, സിറാജുദ്ദീന്‍ എ, നന്ദിനി ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരാണ് 'കലക്കാച്ചി'യിലെ താരങ്ങള്‍.