കേരളം

kerala

ETV Bharat / sitara

കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ നായിക അനിഖ സുരേന്ദ്രന്‍ - anikha surendran films

അന്നാ ബെന്നിന്‍റെ ജെസി എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുക. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അനിഖ ആദ്യമായി നായകയാകുന്ന സിനിമയും ഇതാകും

kappela telugu remake heroine anikha surendran  കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ നായിക അനിഖ സുരേന്ദ്രന്‍  അനിഖ സുരേന്ദ്രന്‍  അനിഖ സുരേന്ദ്രന്‍ കപ്പേള  കപ്പേള റീമേക്ക്  telugu remake heroine anikha surendran  anikha surendran news  anikha surendran films  anikha surendran photoshoot
കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ നായിക അനിഖ സുരേന്ദ്രന്‍

By

Published : Nov 27, 2020, 3:22 PM IST

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ദേശീയ അവാര്‍ഡ് ജേതാവ് മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. മാര്‍ച്ച് ആദ്യ വാരം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. റിലീസ് ചെയ്‌ത് ദിവസങ്ങള്‍ക്ക് ശേഷം കൊവിഡും ലോക്ക് ഡൗണും മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി. ഇതോടെയാണ് സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ആനുകാലിക പ്രസക്തിയുള്ള മനോഹരമായൊരു ചെറുചിത്രമായിരുന്നു കപ്പേള. അന്നാ ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്‍റെ ഹിന്ദി അടക്കമുള്ള ഭാഷകളിലെ റീമേക്ക് അവകാശങ്ങള്‍ നേരത്തെ വിറ്റുപോയിരുന്നു. തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ബാലതാരമായി എത്തി സൗത്ത് ഇന്ത്യയിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ച നടി അനിഖ സുരേന്ദ്രനാണ് തെലുങ്കില്‍ നായികയാകുന്നത്. അന്നാ ബെന്നിന്‍റെ ജെസി എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുക. അനിഖ ആദ്യമായി നായികയാകുന്ന സിനിമയും ഇതാകും. അല വൈകുണ്ഠപുരമലു, ജേഴ്‌സി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സാണ് സിനിമ നിര്‍മിക്കുക.

കഥാ അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണുവാണ് സിനിമ കപ്പേള നിര്‍മിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ക്വീന്‍ എന്ന വെബ്‌സീരിസാണ് അണിയറയില്‍ ഒരുങ്ങുന്ന അനിഖയുടെ പുതിയ പ്രോജക്ട്. അവസാനമായി റീലിസ് ചെയ്‌ത ചിത്രം അജിത്തിന്‍റെ വിശ്വാസമാണ്. തെലുങ്ക് റീമേക്കിന് പിന്നിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details