അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'കപ്പേള'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ മോഹന്‍ലാലും മഞ്ജു വാര്യരും അടക്കമുള്ള മലയാളി താരങ്ങള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് 'കപ്പേള' എന്ന ചിത്രം.
മൂന്നാമത്തെ സിനിമയുമായി 'ബേബിമോള്‍'; കപ്പേളയുടെ ട്രെയിലറിന് ഗംഭീര സ്വീകരണം - കപ്പേള
നടന്‍ മുഹമ്മദ് മുസ്തഫയാണ് കപ്പേളയുടെ സംവിധായകന്‍. സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫുടെ അരങ്ങേറ്റമാണ് 'കപ്പേള'
![മൂന്നാമത്തെ സിനിമയുമായി 'ബേബിമോള്‍'; കപ്പേളയുടെ ട്രെയിലറിന് ഗംഭീര സ്വീകരണം kapela Kappela | Official Trailer | Anna Ben | Roshan Mathew | Sreenath Bhasi | Muhammad Musthafa Kappela | Official Trailer Anna Ben Roshan Mathew Sreenath Bhasi Muhammad Musthafa നടന്‍ മുഹമ്മദ് മുസ്തഫ കപ്പേള റോഷന്‍ മാത്യു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6121370-969-6121370-1582065182251.jpg)
മൂന്നാമത്തെ സിനിമയുമായി 'ബോബിമോള്‍'; കപ്പേളയുടെ ട്രെയിലറിന് ഗംഭീര സ്വീകരണം
ഫീല്‍ ഗുഡ് മൂവിയെ അനുസ്മരിപ്പിക്കും വിധമാണ് ട്രെയിലര്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. മുസ്തഫയുടേത് തന്നെയാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിങ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മാണം. ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.