"കടുകു മണിക്കൊരു കണ്ണുണ്ട്..." സിതാര കൃഷ്‌ണകുമാറിന്‍റെ ശബ്‌ദത്തിൽ മലയാളിക്ക് ആസ്വദിക്കാൻ മറ്റൊരു ഗാനം കൂടി. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെൻ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം 'കപ്പേള'യിലെ ലിറിക്കൽ ഗാനത്തിന് ലഭിക്കുന്നത് വൻ സ്വീകാര്യത. വിഷ്‌ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിക്കുന്ന സിതാരയെയും കപ്പേളയുടെ ചിത്രീകരണവുമെല്ലാം ഗാനരംഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തിൽ സിതാരയുടെ 'കപ്പേള' ഗാനം - vishnu shobana
നടൻ മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കപ്പേളയിലെ "കടുകു മണിക്കൊരു കണ്ണുണ്ട്..." എന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ പ്രിയ ഗായിക സിതാര കൃഷ്‌ണകുമാറാണ്.
കപ്പേള ഗാനം
ദേശീയ അവാർഡ് ജേതാവും നടനുമായ മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റോഷന്‍ മാത്യു നായകനായെത്തുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം, നില്‍ജ, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിംഷി ഖാലിദ് ക്യാമറയും നൗഫല്‍ അബ്‌ദുള്ള എഡിറ്റിങ്ങും ചെയ്യുന്ന കപ്പേള നിർമിക്കുന്നത് കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‌ണു വേണുവാണ്.