കണ്ണൂര്‍: ലോക്ക് ഡൗൺ നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രമൊരുക്കി മിമിക്രി കലാകാരന്മാർ. ദുബായ്, കോഴിക്കോട്, കണ്ണൂർ ജില്ലയുടെ പലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ കണ്ണൂർ ചാപ്ലിൻസ് ഇന്ത്യയിലെ അംഗങ്ങളാണ് ഹ്രസ്വചിത്രത്തിന് പിന്നില്‍. 'കാര്യത്തിലെ കളി' എന്ന പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചവര്‍ തങ്ങളുടെ വീടുകളില്‍ ഇരുന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് മൊബൈലിലാണ് എഡിറ്റ് ചെയ്തത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ഹ്രസ്വചിത്രത്തിലാക്കി 'കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യ' - kannur mimicry
മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ കണ്ണൂർ ചാപ്ലിൻസ് ഇന്ത്യയിലെ അംഗങ്ങളാണ് ഹ്രസ്വചിത്രത്തിന് പിന്നില്‍. 'കാര്യത്തിലെ കളി' എന്ന പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ഹ്രസ്വചിത്രത്തിലാക്കി 'കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യ'
എഴുത്തുകാരനും, ഗാനരചയിതാവുമായ ജോയ് തോമസാണ് തിരക്കഥ ഒരുക്കിയത്. സിനിമാ-സീരിയല്‍ താരങ്ങളായ ശിവദാസ് മട്ടന്നൂർ, നവീൻ പനങ്കാവ്, ജോയ് തോമസ്, നൗഫൽ റഹ്മാൻ, രാജീവ് നമ്പ്യാർ, ഷൈജു കാഞ്ഞിരോട്, ശ്രീജേഷ് കണ്ണൂർ, ജോയിച്ചൻ എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ച ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരം വീഡിയോകള്‍ വിവിധ വിഷയങ്ങളില്‍ ഊന്നി എപ്പിസോഡുകളാക്കി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.