കന്നഡ ചലച്ചിത്ര നടനും ടെലിവിഷൻ താരവുമായ സുശീൽ ഗൗഡ (36)യെ മരിച്ച നിലയിൽ കണ്ടെത്തി. മാണ്ഡ്യയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സുശീൽ ഗൗഡയെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവനടൻ മരിച്ചത് തിങ്കളാഴ്ചയാണെന്നും മൃതദേഹം പോസ്റ്റ് മാർട്ടത്തിന് അയച്ചുവെന്നും പൊലീസ് അറിയിച്ചു. സിആർപിസി സെക്ഷൻ 174 പ്രകാരം നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
കന്നഡ നടന്‍ സുശീൽ ഗൗഡയെ മരിച്ച നിലയിൽ കണ്ടെത്തി - salaga
കഴിഞ്ഞ ദിവസം മാണ്ഡ്യയിലെ വസതിയിലാണ് സുശീൽ ഗൗഡയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, താരം തിങ്കളാഴ്‌ചയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു
സുശീൽ ഗൗഡ
2015ലാണ് ടെലിവിഷൻ അഭിനയത്തിലേക്ക് സുശീൽ ഗൗഡ എത്തുന്നത്. ഫിറ്റ്നസ് ട്രെയ്‌നർ കൂടിയായ താരം രണ്ട് കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു. ജനപ്രിയ സീരിയൽ അന്തപുരയിലെ അദ്ദേഹത്തിന്‍റെ കഥാപാത്രം ശ്രദ്ധേയമാണ്. കന്നഡ താരം ദുനിയ വിജയ് സംവിധാനം ചെയ്യുന്ന സലഗ എന്ന ചിത്രത്തിൽ സുശീൽ ഗൗഡ അടുത്തിടെ അഭിനയിച്ചിരുന്നു.
Last Updated : Jul 9, 2020, 4:35 PM IST