കേരളം

kerala

ETV Bharat / sitara

കന്നഡ നടൻ ചിരഞ്ജീവി സര്‍ജ അന്തരിച്ചു - heart attack death kannada actor

ചിരഞ്ജീവി സര്‍ജ 20ഓളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയിലെ പ്രമുഖ അഭിനേതാവ് ശക്തി പ്രസാദിന്‍റെ ചെറുമകനും തെന്നിന്ത്യന്‍ നടി മേഘ്‌ന രാജിന്‍റെ ഭർത്താവുമാണ് ചിരഞ്ജീവി സര്‍ജ.

chiranjeevi  അന്തരിച്ചു  ചിരഞ്ജീവി സര്‍ജ  കന്നഡ സിനിമാ നടൻ  ചിരു  മേഘ്‌ന രാജിന്‍റെ ഭർത്താവ്  ശക്തി പ്രസാദ്  sakthi prasad  kannada actor death recent  chianjeevi sarja  chiru actor  heart attack death kannada actor
ചിരഞ്ജീവി സര്‍ജ

By

Published : Jun 7, 2020, 5:13 PM IST

പ്രശസ്‌ത കന്നഡ നടൻ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് അന്ത്യം. കന്നഡയിലെ പ്രമുഖ അഭിനേതാവ് ശക്തി പ്രസാദിന്‍റെ ചെറുമകനും ധ്രുവ് സർജയുടെ സഹോദരനുമാണ് ചിരഞ്ജീവി. ചിരു എന്നറിയപ്പെടുന്ന താരം 20ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ബെംഗലൂരുവിലെ പഠനത്തിന് ശേഷം അമ്മാവനും നടനുമായ അർജുൻ സർജയോടൊപ്പം സഹസംവിധായകനായി നാലു വർഷം പ്രവർത്തിച്ചു. 2009ൽ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട്, ചിരു, വിസിൽ, അമ്മ ഐ ലവ് യു, കാക്കി, ശിവാർജുന, സംഹാര സിനിമകളിലൂടെ ശ്രദ്ധേയനായി. 2018 മെയ് രണ്ടിന് തെന്നിന്ത്യന്‍ നടി മേഘ്‌ന രാജും ചിരഞ്ജീവിയും വിവാഹിതരായി. രണം, ഏപ്രിൽ, രാജമാർത്താണ്ഡ എന്നിവയാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

ABOUT THE AUTHOR

...view details