ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കന്നട നടിമാരായ സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും രക്തപരിശോധനയ്ക്ക് സാമ്പിളുകള്‍ നല്കാൻ തയ്യാറായില്ല. ഏറെ നേരത്തെ ഉദ്യോഗസ്ഥരുമായുള്ള വാഗ്വാദത്തിന് ശേഷമാണ് ഇരുവരും രക്തപരിശോധനയ്ക്ക് തയ്യാറായത്. അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് രക്തസാമ്പിളുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് നടിമാര്‍ വിസമ്മതിച്ചത്. അറസ്റ്റിലായെങ്കിലും രക്തസാമ്പിള്‍ നല്‍കില്ലെന്ന് പറയുന്നത് തന്റെ മൗലികാവകാശമാണെന്ന് നടി സഞ്ജന ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തിയതിയാണ് സഞ്ജനയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 'ചാറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ അറസ്റ്റിലായത്, താന്‍ കുറ്റക്കാരിയാണെന്ന് തെളിയിക്കാന്‍ തെളിവുകളില്ല. എനിക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് എന്നെ അറസ്റ്റുചെയ്തതെന്ന് അറിയില്ല. നിങ്ങള്‍ എന്നോട് കാരണം പറയുന്നില്ല. ഞാന്‍ രക്തപരിശോധനക്കായി സാമ്പിള്‍ നല്കിയാലും ഫലം എന്റെ രക്തത്തിന്റെതായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രക്തസാമ്പിളുകള്‍ നല്കാന് എന്നെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. രക്തസാമ്പിളുകള്‍ നല്‍കില്ലെന്ന് എനിക്ക് പറയാന്‍ കഴിയും. എന്റെ അഭിഭാഷകന് എന്നോട് പറഞ്ഞിരുന്നു.' ഇതായിരുന്നു സഞ്ജനയുടെ വാദം.
രക്തസാമ്പിള്‍ നല്‍കില്ലെന്ന് സഞ്ജനയും രാഗിണിയും, രണ്ട് മണിക്കൂറിന് ശേഷം സാമ്പിള്‍ ശേഖരിച്ച് ക്രൈം ബ്രാഞ്ച് - രക്തസാമ്പിള്‍ നല്‍കില്ലെന്ന് സഞ്ജനയും രാഗിണിയും
അറസ്റ്റിലായെങ്കിലും രക്തസാമ്പിള്‍ നല്‍കില്ലെന്ന് പറയുന്നത് തന്റെ മൗലികാവകാശമാണെന്ന് നടി സഞ്ജന ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തിയതിയാണ് സഞ്ജനയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്
രക്തസാമ്പിള്‍ നല്‍കില്ലെന്ന് സഞ്ജനയും രാഗിണിയും, രണ്ട് മണിക്കൂറിന് ശേഷം സാമ്പിള്‍ ശേഖരിച്ച് ക്രൈം ബ്രാഞ്ച്
സഞ്ജന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരോടും മുതിര്‍ന്ന ഡോക്ടര്‍മാരോടും തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ രാഹുല്‍ ഷെട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയതും പിന്നീട് നടിയെ അറസ്റ്റ് ചെയ്തതും. പലതവണ സഞ്ജനയുടെ നേതൃത്വത്തില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഷെട്ടിയുടെ മൊഴി.