ബെംഗളൂരു: ദേശീയ പുരസ്‌കാരം ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ബംഗളുരുവില്‍ വെച്ചാണ് താരത്തിന്‍റെ വാഹനം അപകടത്തില്‍പെട്ടത്.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് താരത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് തലച്ചോറിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
നാടക രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടനാണ് സഞ്ചാരി വിജയ്. ആദ്യ ചിത്രം 2011ല്‍ പുറത്തിറങ്ങിയ രംഗപ്പ ഹോഗിബ്ത്നയാണ്. അതിന് ശേഷം രാമ രാമ രഘു രാമ എന്ന ചിത്രത്തിലും ദാസവാല എന്ന ചിത്രത്തിലും അഭിനയിച്ചു. ദാസവാല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയ് പ്രശസ്‌തനായി. പിന്നീട് 2014ല്‍ ഹരിവു എന്ന ചിത്രത്തില്‍ നായക കഥാപാത്രമായും അദ്ദേഹം അഭിനയിച്ചു.
Also read:ദബു രത്‌നാനിക്കായി പോസ് ചെയ്‌ത് ബോളിവുഡ് താരങ്ങള്‍
നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും താരം നേടിയിരുന്നു. ചിത്രത്തില്‍ താരം ട്രാന്‍സ്‌ജെന്‍ഡറായാണ് എത്തിയത്. കന്നടയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ഹിന്ദിയിലും വിജയ് അഭിനയിച്ചിട്ടുണ്ട്.