കേരളം

kerala

ETV Bharat / sitara

ആ വേദിയിലിരിക്കാന്‍ പ്രിയ വാര്യര്‍ക്ക് യോഗ്യതയില്ലായിരുന്നു-കന്നട നടന്‍ ജഗ്ഗേഷ് - കന്നട നടന്‍ ജഗ്ഗേഷ് ലേറ്റസ്റ്റ് ന്യൂസ്

ബെംഗളൂരുവില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ക്കൊപ്പം പ്രിയ വാര്യര്‍ വേദി പങ്കിട്ടതില്‍ പ്രതിഷേധിച്ചാണ് കന്നട നടന്‍ ജഗ്ഗേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആ വേദിയിലിരിക്കാന്‍ പ്രിയ വാര്യര്‍ക്ക് യോഗ്യതയില്ലായിരുന്നു-കന്നട നടന്‍ ജഗ്ഗേഷ്

By

Published : Nov 14, 2019, 5:53 PM IST

യുവനടി പ്രിയ വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നട നടന്‍ ജഗ്ഗേഷ്. കഴിഞ്ഞ ദിവസം പ്രിയ വാര്യര്‍ പങ്കെടുത്ത ഒരു ചടങ്ങിനെ സംബന്ധിച്ചാണ് ജഗ്ഗേഷ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഈയിടെ ബെംഗളുരൂവിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങിലാണ് അതിഥിയായി പ്രിയ വാര്യര്‍ എത്തിയത്. നിരവധി മഹത് വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ എന്തിനാണ് പ്രിയ വാര്യരെ പങ്കെടുപ്പിച്ചതെന്നാണ് ജഗ്ഗേഷ് ചോദിക്കുന്നത്. ആ മഹദ് വ്യക്തിത്വങ്ങള്‍ക്കൊപ്പം പ്രിയ വാര്യര്‍ വേദി പങ്കിട്ടത് അപമാനകരമാണെന്നും ജഗ്ഗേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. ഇവർ എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ട് മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്ക് മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നും' നടന്‍ ജഗ്ഗേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. താൻ ചടങ്ങില്‍ നിന്നും വിട്ടുനിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു. എന്നാല്‍ ജഗ്ഗേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രിയ വാര്യര്‍ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details