കേരളം

kerala

ETV Bharat / sitara

കന്നട യുവതാരം ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് - Dhruva Sarja covid-19

തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ പ്രിയതാരമായ അടുത്തിടെ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ സര്‍ജ

കന്നട യുവതാരം ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ്  Kannada actor Dhruva Sarja  Dhruva Sarja covid-19  കന്നട യുവതാരം ധ്രുവ സര്‍ജ
കന്നട യുവതാരം ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ്

By

Published : Jul 15, 2020, 6:02 PM IST

കന്നട യുവതാരം ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ സര്‍ജയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. 'തനിക്കും ഭാര്യയ്ക്കും കൊവിഡ് 19 ടെസ്റ്റ് നടത്തി. ഫലം പോസിറ്റീവാണ്. തങ്ങള്‍ ഇരുവരും സുരക്ഷിതരാണ്. ആശുപത്രിയില്‍ നിന്നും എല്ലാം ഭേദമായി വൈകാതെ തന്നെ തങ്ങള്‍ തിരിച്ചെത്തും' ധ്രുവ കുറിച്ചു.

തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ പ്രിയതാരമായ അടുത്തിടെ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ സര്‍ജ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 39കാരനായ ചിരു വിടവാങ്ങിയത്. മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്ന രാജാണ് ചിരഞ്ജീവി സര്‍ജയുടെ ഭാര്യ.

ABOUT THE AUTHOR

...view details