അപ്രതീക്ഷിതമായാണ് 2020 ജൂണ്‍ ഏഴിന് കന്നട നടനും നടി മേഘ്‌ന രാജിന്‍റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ 39-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ചിരുവിന്‍റെ വേര്‍പാടിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ താരത്തിന്‍റെ പ്രിയപ്പെട്ടവര്‍ തീരാത്ത വേദനയോടെ ചിരുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്.
മേഘ്ന രാജ് ചിരുവിനൊപ്പമുള്ള പഴയൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് 'എന്‍റേത്' എന്നാണ് കുറിച്ചത്. ആരാധകരൊക്കെ നിറകണ്ണുകളോടെയാണ് മേഘ്‌നയുടെ ചിത്രത്തിന് ലൈക്കും കമന്‍റും ഷെയറുമൊക്കെ നല്‍കുന്നത്. നടി നസ്രിയയും മറ്റ് തെന്നിന്ത്യന്‍ സിനിമാ താരങ്ങളും പോസ്റ്റിന് കമന്‍റുകളുമായി എത്തിയിരുന്നു.
ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയായിരുന്നു മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. പിന്നീട് മേഘ്‌ന വേദനകളില്‍ നിന്ന് മോചിതയാകാന്‍ ആരാധകര്‍ ഒന്നടങ്കം താരത്തിനൊപ്പം പിന്തുണയുമായി നിന്നു. മേഘ്‌നയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും കുഞ്ഞിന്‍റെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.