സ്വന്തം നിർഭാഗ്യവും ചുമന്നുകൊണ്ട്... തങ്ങൾ അതിഥികളോ സ്വീകാര്യരോ അല്ലാത്ത ഇടങ്ങളിൽ നിന്ന് അതേ വിധമുള്ള മറ്റിടങ്ങളിലേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെട്ടവര്‍ ലോകത്തെമ്പാടുമായി നിരവധിയുണ്ട്. അത്തരക്കാരുള്ള സൗദി അറേബ്യ ബംഗ്ലാദേശിനോട് 54000 റോഹിംഗ്യന്‍ വംശജരെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
ആ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് അഭയാര്‍ഥികളെ കുറിച്ച് നടി കങ്കണ റണൗട്ട് പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്തെ ജനസംഖ്യ വര്‍ധനവ് മൂലമാണ് അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നാണ് കങ്കണ പറയുന്നത്. അഭയാര്‍ഥി വിഷയത്തില്‍ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ കൂട്ടിക്കുഴക്കരുതെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
കങ്കണ റണൗട്ട് കുറിച്ചത് ഇങ്ങനെ:
'ഒരു രാജ്യവും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ല. അത് ഒരിക്കലും അവരുടെ മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമല്ല. മറിച്ച് രാജ്യത്തെ ജനസംഖ്യ കൂടുന്നതുകൊണ്ടാണ്. അതുകൊണ്ട് ഭൂരിപക്ഷത്തിന്‍റേയും ന്യൂനപക്ഷത്തിന്‍റേയും രാഷ്ട്രീയം പറയുന്നവര്‍ അത് കൂടി ശ്രദ്ധിക്കേണ്ടതാണ്. അത്തരക്കാരെ തിരിച്ചറിയേണ്ടതാണ്. കാരണം അത്തരം ആളുകള്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്ക് തന്നെ ഭാരമാണ്.'
Also read:പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഗൗതമി ഇല്ല, പകരം മീന!
എ.എല്‍ വിജയ് സംവിധാനം ചെയ്‌ത തലൈവിയാണ് ഇനി റിലീസിനെത്താനുള്ള കങ്കണ റണൗട്ട് സിനിമ. സിനിമയുടെ റിലീസിന് താന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ കങ്കണ പറഞ്ഞിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് തലൈവി സിനിമ. അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.