ആരാധകർക്ക് പ്രതീക്ഷ നൽകി വീണ്ടും കോമഡി വേഷത്തിൽ നിവിൻ പോളി. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍റെ വിജയത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കനകം കാമിനി കലഹത്തിന്‍റെ ആദ്യ ടീസർ പുറത്ത്. നിവിൻ പോളിക്കൊപ്പം ഗ്രെയ്സ് ആന്‍റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലയാള സിനിമയിൽ അടുത്ത കാലത്ത് ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സർഡ് ഹ്യൂമർ മാനദണ്ഡമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ കോമഡി വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം.