കേരളം

kerala

ETV Bharat / sitara

36 മണിക്കൂറും, അജു വര്‍ഗീസും; എത്തി കമലയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ - അജു വര്‍ഗീസ് ലേറ്റസ്റ്റ് ന്യൂസ്

36 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന

36 മണിക്കൂറും, അജു വര്‍ഗീസും; എത്തി കമലയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍

By

Published : Oct 21, 2019, 8:08 PM IST

മലയാളികളുടെ പ്രിയനടന്‍ അജുവര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഇതുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത അജു വര്‍ഗീസിനെയാണ് കാണാന്‍ സാധിക്കുക. 36 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കോമഡി കഥാപാത്രങ്ങളിലൂടെ സിനിമാ ആസ്വാദകരുടെ മനംകവര്‍ന്ന അജു സീരിയസ് റോളില്‍ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

നിറയെ സസ്പെന്‍സ് നിറച്ചാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്ററിലും ചില നിഗൂഢതകൾ സംവിധായകൻ ഒളിപ്പിച്ചിരുന്നു. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. പ്രേതം 2വാണ് ഇതിന് മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിന്‍റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സാണ് നിർമാണം. ചിത്രം നവംബറിൽ റിലീസിനെത്തും.

ABOUT THE AUTHOR

...view details