നിഗൂഢതകള്‍ ഒളിപ്പിച്ച് കമലയുടെ അവസാന ട്രെയിലര്‍; 29ന് തീയേറ്ററുകളില്‍ - Ranjith Sankar latest news
പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കമല

യുവനടന്മാര്‍ക്കൊപ്പം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം കമല റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നവംബര്‍ 29ന് തീയേറ്റുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ അവസാനത്തെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. അജു വര്‍ഗീസ് ആദ്യമായി മുഴുനീള നായകവേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് കമല. നേരത്തെ പുറത്തിറങ്ങിയ രണ്ട് ട്രെയിലറുകളും മികച്ച പ്രതികരണം നേടിയിരുന്നു. അവസാനമായി പുറത്തിറങ്ങിയ ട്രെയിലര്‍ നിരവധി ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രം കൂടിയാണ് കമല. പുതുമുഖം റുഹാനി ശര്‍മയാണ് ചിത്രത്തില്‍ നായിക. അനുപ് മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. സംവിധായകന്‍റേത് തന്നെയാണ് തിരക്കഥയും. ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന കമല ഒരു ത്രില്ലര്‍ ചിത്രമാണ്.