തിരക്കഥ, സംവിധാനം, നിർമാണം... ഇതിനെല്ലാം പുറമെ കമൽ ഹാസൻ തന്നെയായിരുന്നു 'വിരുമാണ്ടി'യിലെ നായകനും. 2004 ജനുവരി 14ന് റിലീസ് ചെയ്‌ത തമിഴ് ചിത്രം വലിയ നിരൂപക പ്രശംസയും നേടിയിരുന്നു. പതിനേഴ് വർഷങ്ങൾക്ക് ശേഷം കമൽ ഹാസന്‍റെ ചിത്രം വീണ്ടും റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് വിരുമാണ്ടി പ്രദർശനത്തിന് എത്തുന്നത്.
ഡ്യൂപ്പില്ലാതെ കമൽ ഹാസന്‍റെ 'വിരുമാണ്ടി'; മേക്കിങ് വീഡിയോ പുറത്തുവിട്ടു - മേക്കിങ് വീഡിയോ വിരുമാണ്ടി വാർത്ത
2004 ജനുവരി 14ന് റിലീസ് ചെയ്‌ത തമിഴ് ചിത്രം പതിനേഴ് വർഷങ്ങൾക്ക് ശേഷം ആമസോണ്‍ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ മേക്കിങ് വീഡിയോയിൽ ഡ്യൂപ്പില്ലാതെ ജെല്ലിക്കെട്ട് രംഗങ്ങള്‍ ചെയ്യുന്ന കമൽഹാസനെ കാണാം.
എന്നാൽ, വിരുമാണ്ടിയുടെ ഡിജിറ്റൽ റിലീസിന് പുറമെ, കമൽ ആരാധകരെ ആവേശത്തിലാക്കുന്നത് കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്‍റെ മേക്കിങ് വീഡിയോയാണ്. വിരുമാണ്ടിയിലെ ജെല്ലിക്കെട്ട് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോൾ, ഡ്യൂപ്പില്ലാതെയാണ് ഉലകനായകൻ സാഹസികരംഗങ്ങൾ ചെയ്യുന്നത്. ഒപ്പം, വിരുമാണ്ടിയുടെ ഗാനരംഗങ്ങളുടെ ചിത്രീകരണവും മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിരാമി, പശുപതി, നെപ്പോളിയന്‍, രോഹിണി, നാസര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഈ മാസം 14നാണ് വിരുമാണ്ടി ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുന്നത്.