സഖാവിന് പിറന്നാള്‍ ആശംസകള്‍, മുഖ്യമന്ത്രിക്ക് ആശംസകളുമായി നടന്‍ കമല്‍ഹാസന്‍ - pinarayi vijayan
നടന്‍ കമല്‍ഹാസന്‍ ട്വീറ്റിലൂടെയാണ് എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസിച്ചത്

മുഖ്യമന്ത്രി പിണറായി വിജയനെ സഖാവേയെന്ന് വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. അദ്ദേഹം ട്വീറ്റിലൂടെയാണ് എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന പിണറായി വിജയന് പിറന്നാള്‍ ആശംസിച്ചത്. കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്ന് തന്നെ വെച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമല്‍ ആശംസകളോടൊപ്പം ട്വീറ്റില്‍ കുറിച്ചു. മലയാളത്തിലെ സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു, നടന്‍ സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.