മറ്റൊരു വരയുമില്ലാതെ കമൽ ഹാസൻ എന്ന പേര് മാത്രമെഴുതി രണ്ടര മണിക്കൂർ കൊണ്ട് ഉലകനായകനെ വരച്ച കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമക്ക് അഭിനന്ദനമറിയിച്ച് നടന്‍. ഉലകനായകന്‍റെ ചിത്രം മാത്രമല്ല, വേഡ് ആർട്ടിലൂടെ നിരവധി റെക്കോഡുകൾ ഇതിനകം നേഹ സ്വന്തമാക്കിയിട്ടുണ്ട്.
'ഒരു വരയോ രേഖയോ ഇല്ലാതെ പേരിലെ അക്ഷരങ്ങൾ ഉപയോഗിച്ച് മുഖചിത്രം വരച്ച നേഹ ഫാത്തിമക്ക് അഭിനന്ദനങ്ങൾ,' കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു. കമൽ ഹാസന്‍റെ ഏറ്റവും വലിയ വേഡ് ആർട്ട് ചിത്രം വരച്ച റെക്കോഡും ഈ സ്കൂൾ വിദ്യാർഥിനിയുടെ പേരിലാണുള്ളത്.