സിനിമയിലും രാഷ്‌ട്രീയത്തിലും മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ഉലകനായകൻ കമൽ ഹാസൻ. ഇപ്പോഴിതാ താരത്തിന്‍റെ പുതിയൊരു ഫോട്ടോഷൂട്ട് തരംഗമാകുകയാണ്. ഖാദി മേഖലയെ പിന്തുണക്കുന്നതിനായാണ് ഉലകനായകൻ ഫോട്ടോഷൂട്ടിൽ ഭാഗമായത്.
കമൽ ഹാസന്‍റെ ഫോട്ടോഷൂട്ട് തമിഴിലെ ബിഗ് ബോസ് പരിപാടിയുടെ അവതരണത്തിന് വേണ്ടിയാണ് നടൻ ഖാദി വസ്‌ത്രം ധരിച്ച് പുതിയ ഫോട്ടോഷൂട്ടിൽ ഭാഗമായത്.
ഖാദി മേഖലയെ പിന്തുണക്കുന്നതിനായാണ് ഫോട്ടോഷൂട്ട് ഖാദി മേഖലയെ തകർച്ചയിൽ നിന്നും കരകയറ്റുന്നതിനുള്ള സമാശ്വാസവുമായാണ് താരം രംഗത്തെത്തിയത്. ഖാദി വസ്‌ത്രങ്ങളിലും മോഡേൺ സ്റ്റൈലും ഗംഭീര ഗെറ്റപ്പും സാധ്യമാണെന്ന് ഇതിലൂടെ അദ്ദേഹം ജനങ്ങൾക്ക് പരിചയപ്പെടുത്തുക കൂടിയാണ്.
ബിഗ് ബോസ് ഷോയുടെ ഭാഗമായാണ് ഫോട്ടോഷൂട്ട് പ്രാദേശിക നെയ്ത്തുകാരെ പിന്തുണയ്ക്കുന്നതിനായുള്ള വിശ്വരൂപം താരത്തിന്‍റെ വസ്ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത് പ്രശസ്‌ത ഫാഷൻ കോസ്റ്റ്യൂം ഡിസൈനറും ടെലിവിഷൻ അവതാരികയുമായ അമൃത റാമാണ്.
പ്രശസ്‌ത ഫാഷൻ കോസ്റ്റ്യൂം ഡിസൈനർ അമൃത റാമാണ് വസ്രതം ഡിസൈൻ ചെയ്‌തത് അതേ സമയം, വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ഈ മാസം കമൽ ഹാസൻ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന ഉലകനായകന്‍റെ മക്കള്‍ നീതി മയ്യം ഇതിനോടകം തന്നെ പ്രചാരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രചരണയാത്രയിൽ കമൽ ഹാസനും പങ്കെടുക്കുന്നുണ്ട്.