കാൻസർ ബാധിതനായ ആരാധകന് വീഡിയോകോളിലൂടെ സർപ്രൈസ് നല്‍കി നടന്‍ കമല്‍ ഹാസന്‍ കാൻസറിന്‍റെ മൂന്നാം സ്റ്റേജിലുള്ള സാകേതുമായും കുടുംബവുമായും കമൽ ഹാസൻ വീഡിയോ കോളിലൂടെ സംവദിക്കുന്ന വീഡിയോയാണ് ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.
പ്രിയപ്പെട്ട താരത്തെ കണ്ട അമ്പരപ്പ് സാകേത് വീഡിയോയിൽ പ്രകടമാക്കുന്നുണ്ട്. ആരാധകനോട് സംസാരിക്കുമ്പോൾ ഉലകനായകൻ കരയുന്നതായും കാണാം. സാകേതിന് എല്ലാ ആത്മവിശ്വാസവും പകരുമ്പോഴും വികാരാതീതനാകുന്ന സൂപ്പർതാരത്തിന്‍റെ വീഡിയോ ആരാധകർ ലൈക്ക് ചെയ്‌തും പങ്കുവച്ചും സമൂഹമാധ്യമങ്ങളിൽ വൈറലായി.
സാകേതിന്‍റെ കുടുംബമാണ് കമൽ ഹാസനുമായുള്ള വെർച്വൽ കൂടിക്കാഴ്‌ച ഒരുക്കിയത്. കമൽ ഹാസനെ സ്ക്രീനിൽ കണ്ട സാകേത് ഇത് എന്തോ ഗ്രാഫിക്‌സ് ടെക്‌നിക് ആണെന്ന അമ്പരപ്പ് പങ്കുവെക്കുന്നുണ്ട്. എന്നാൽ, കമൽ ഹാസൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആരാധകൻ അത്ഭുതപ്പെട്ടു.
ആരാധകന് ആത്മവിശ്വാസം നൽകി, വികാരാധീതനായി ഉലകനായകൻ