വിക്രത്തിന്‍റെ ഷൂട്ട് തുടങ്ങി ഒരാഴ്‌ച കഴിഞ്ഞ് ഫഹദ് ഫാസിൽ സിനിമയുടെ ചിത്രീകരണത്തിലേക്ക് പങ്കുചേർന്നു. ഉലകനായകൻ കമൽ ഹാസനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ചുകൊണ്ടാണ് വിക്രത്തിലേക്ക് എത്തിച്ചേർന്നതായി ഫഹദ് അറിയിച്ചത്. എന്നാൽ, വിക്രം ലൊക്കേഷനിൽ നിന്നുള്ള പുതിയ വിശേഷങ്ങൾ മലയാളികളെയും ആവേശത്തിലാക്കുകയാണ്.
വിക്രത്തിന്‍റെ സെറ്റിൽ ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ചിത്രം മാലിക്കിന്‍റെ പ്രദർശനം സംഘടിപ്പിച്ചു. ഫഹദിനും മഹേഷിനുമൊപ്പം സംവിധായകൻ ലോകേഷ് കനകരാജും കമൽ ഹാസനും ചിത്രം കണ്ടതാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സിനിമ കണ്ട ശേഷം മാലിക്കിനെ അഭിനന്ദിക്കാനും ഉലകനായകൻ മറന്നില്ല.