കേരളം

kerala

ETV Bharat / sitara

കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു - kamal hassan makkal neeti mayyam news

കമൽ ഹാസൻ കോയമ്പത്തൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപിക്കും കോൺഗ്രസിനുമെതിരെയാണ് മക്കള്‍ നീതി മയ്യം നേതാവ് മത്സരിക്കുന്നത്.

കമൽ ഹാസൻ തെരഞ്ഞെടുപ്പ് വാർത്ത  കമൽ ഹാസൻ തമിഴ് നാട് തെരഞ്ഞെടുപ്പ് വാർത്ത  കമൽ ഹാസൻ നാമനിർദേശ പത്രിക പുതിയ വാർത്ത  നാമനിർദേശ പത്രിക കോയമ്പത്തൂർ വാർത്ത  കമൽ ഹാസൻ കോയമ്പത്തൂർ പുതിയ വാർത്ത  മക്കള്‍ നീതി മയ്യം കമൽ ഹാസൻ വാർത്ത  coimbatore south constituency election 2021 news  kamal hassan nomination latest news  kamal hassan makkal neeti mayyam news  kamal hassan contest coimbatore news latest
കമൽ ഹാസൻ കോയമ്പത്തൂരിൽ ബിജെപിക്കും കോൺഗ്രസിനുമെതിരെ

By

Published : Mar 15, 2021, 3:42 PM IST

കോയമ്പത്തൂര്‍: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസൻ കോയമ്പത്തൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മക്കള്‍ നീതി മയ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് കമല്‍ഹാസൻ മത്സരിക്കുന്നത്.

താരം കോയമ്പത്തൂർ സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇന്ന് കോയമ്പത്തൂരിൽ എത്തി കമൽഹാസൻ നാമനിർദേശ പത്രിക നൽകുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ബുധനാഴ്‌ച പാർട്ടി പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ കമൽ ഹാസന്‍റെ പേര് ഉൾപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ താരം ആലന്തൂരിലായിരിക്കും മത്സരിക്കുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എഐഎഡിഎംകെയുടെ സ്ഥാപകനും പുരൈട്ചി തലൈവരുമായ എംജിആർ രണ്ടു വട്ടം മത്സരിച്ച് ജയിച്ച മണ്ഡലമാണ് ആലന്തൂർ.

കോയമ്പത്തൂരിൽ മക്കള്‍ നീതി മയ്യത്തിനെ കൂടാതെ, ബിജെപിയും കോൺഗ്രസും മത്സരരംഗത്തുണ്ട്. അടുത്ത മാസം ആറിനാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ വോട്ടെണ്ണൽ തിയതി മെയ് രണ്ടിനാണ്.

ABOUT THE AUTHOR

...view details