മലയാളസിനിമയെ കുറിച്ച് പുറംലോകം ചിന്തിച്ചിരുന്ന ധാരണകളെ തിരുത്തിക്കുറിച്ച മഹാനടനാണ് മമ്മൂട്ടി. ന്യൂഡൽഹിയിലൂടെയും നിറക്കൂട്ടിലൂടെയും മലയാളസിനിമയുടെ മുഖഛായയെ മറ്റ് ഭാഷകളിലെ സിനിമാപ്രേമികൾക്കിടയിലേക്ക് വ്യക്തമായി അടയാളപ്പെടുത്തിയ നടൻ.
തമിഴകം രജനികാന്തിനെ ദളപതി എന്ന് വിളിക്കുന്നതിന് മുൻപ് സ്റ്റൈൽ മന്നനെ ആ പേരിൽ ആദ്യം വിളിച്ചത് സാക്ഷാൽ മമ്മൂക്കയാണ്. ഇപ്പോഴിതാ, തമിഴ് സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ ഉലകനായകനായി മാറിയ കമൽ ഹാസൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്.
Also Read: ഇച്ചാക്കയ്ക്ക് ജന്മദിനാംശസകളുമായി പ്രിയപ്പെട്ട മോഹൻലാല്‍
മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ അത് അവിശ്വസനീയമായിരുന്നു എന്നും തന്നേക്കാൾ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്നാണ് കരുതിയിരുന്നതെന്നും കമൽഹാസൻ പറഞ്ഞു. സിനിമയിൽ സീനിയർ താനാണെങ്കിലും ലുക്കിൽ നിത്യയൗവ്വനമാണ് മെഗാസ്റ്റാറിനെന്നും ഉലകനായകൻ പിറന്നാൾ ആശംസ വീഡിയോയിൽ കൂട്ടിച്ചേർത്തു.