ചെന്നൈ: ലോകമൊട്ടാകെ കൊവിഡ് 19 എന്ന ആഗോള മഹാമാരിക്കെതിരെ പോരാടുമ്പോൾ തന്‍റെ സഹജീവികൾക്ക് സ്വാന്തനമേകി ഉലകനായകൻ. കൊവിഡ് ചികിത്സക്ക് വേണ്ടി താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിർമിക്കുന്നതിന് സ്വന്തം വീട് നൽകാമെന്നാണ് കമൽ ഹാസൻ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ അൽവാർപേട്ടിലുള്ള തന്‍റെ വീട് കൊവിഡ് 19 ബാധിച്ചിട്ടുള്ള രോഗികളെ ചികിത്സിക്കാനുള്ള ആരോഗ്യ കേന്ദ്രമാക്കി മാറ്റാൻ തയ്യാറാണെന്നും ഇതിനായി തമിഴ്‌നാട് സർക്കാർ അനുമതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.
നന്മകൾ അവസാനിക്കുന്നില്ല; കൊവിഡ് ചികിത്സക്ക് സ്വന്തം വീട് നൽകി ഉലകനായകൻ - ഉലകനായകൻ
ചെന്നൈയിലെ അൽവാർപേട്ടിലുള്ള തന്‍റെ വീട് കൊവിഡ് 19 ബാധിച്ചിട്ടുള്ള രോഗികളെ ചികിത്സിക്കാനുള്ള ആരോഗ്യ കേന്ദ്രമാക്കി മാറ്റാൻ തയ്യാറാണെന്നും ഇതിനായി തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതായും കമൽഹാസൻ അറിയിച്ചു.
കമൽഹാസൻ
കൂടാതെ, താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരുടെ സേവനം അവിടെ ലഭ്യമാക്കാമെന്നും കമൽ ഹാസൻ പറഞ്ഞു. ഇതിന് മുമ്പ് തന്‍റെ സഹപ്രവർത്തകർ ഉൾപ്പെട്ട ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(എഫ്ഇഎഫ്എസ്‌ഐ)യുടെ ജീവനക്കാർക്ക് 10ലക്ഷം രൂപയും താരം ധനസഹായമായി നൽകിയിരുന്നു.