Vikram release date to be announced: ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന കമല്‍ ഹാസന്‍ ചിത്രം 'വിക്ര'ത്തിന്‍റെ റിലീസ് തീയതി പുറത്ത്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 14നാണ് തിയേറ്ററുകളിലെത്തുക.
രാജ് കമല്‍ ഫിലിംസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. '2022 മാര്‍ച്ച് 14ന് രാവിലെ ഏഴ് മണിക്ക് വിക്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.'- രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ കുറിച്ചു.
Vikram shoot complete: കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സംവിധായകന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഫഹദിന്‍റെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ച വിവരം ലോകേഷ് കനകരാജ് അറിയിച്ചത്.
110 days of Vikram shoot: '110 ദിവസം കൊണ്ടാണ് 'വിക്രം' പൂര്‍ത്തീകരിച്ചതെന്നും കനകരാജ് കുറിച്ചു. 'വിക്രം' ടീമില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയാനും സംവിധായകന്‍ മറന്നില്ല.