ഇന്ത്യന്‍ 2വിന്‍റെ സെറ്റിലെ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമല്‍ഹാസന്‍ ധനസഹായം നല്‍കി - Kamal Haasan, Shankar, Lyca pay
ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണ സ്ഥലത്താണ് ഫെബ്രുവരി 19ന് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്‍റിന് മുകളിലേക്ക് മറിയുകയായിരുന്നു
ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണ സ്ഥലത്താണ് ഫെബ്രുവരി 19ന് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്‍റിന് മുകളിലേക്ക് മറിയുകയായിരുന്നു. നടന്‍ കമല്‍ഹാസന്‍റെ ചിത്രം ഇന്ത്യന്‍ 2വിന്‍റെ സെറ്റില്‍ ക്രെയില്‍ തകര്‍ന്ന് വീണ് മൂന്ന് സിനിമാപ്രവര്‍ത്തകരാണ് മരിച്ചത്.അന്ന് അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ കുടുംബത്തിന് നടന്‍ കമല്‍ഹാസന്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് താരം ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് നടന്‍ ധനസഹായം കൈമാറി. കമലും ശങ്കറും ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഫെഫ്‍സി പ്രസിഡന്‍റ് ആര്‍.കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കായി നാല് കോടി രൂപ കൈമാറിയത്. സഹസംവിധായകരായ മനു, കൃഷ്‍ണ എന്നിവരും ഷൂട്ടിങ് സെറ്റിലെ സഹായിയായിരുന്ന ചന്ദ്രനുമാണ് മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.