ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബിജെപി സൗജന്യ വാക്‌സിന്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത വാക്‌സിന്‍റെ പേരില്‍ ബിജെപി ദുഷിച്ച വാഗ്‌ദാനങ്ങള്‍ നല്‍കുകയാണെന്ന് കമല്‍ഹാസന്‍ സോഷ്യല്‍മീഡിയ വഴി കുറ്റപ്പെടുത്തി.
-
நாங்களே வந்தால் தடுப்பூசி என்கிறார் இவர். எங்களோடு வந்தால் தடுப்பூசி என்கிறார் அவர். இல்லாத ஊசிக்குப் பொல்லாத...
Posted by Kamal Haasan on Friday, 23 October 2020
ബിജെപിയുടെ വാഗ്‌ദാനത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയും വാക്‌സിന്‍ വാഗ്‌ദാനം ചെയ്‌ത് രംഗത്ത് എത്തിയിരുന്നു. ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് ബിജെപിയുടെ പതിവാണെന്നും ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ കാലം ജനങ്ങള്‍ തീരുമാനിക്കുമെന്നും കമല്‍ ഹാസന്‍ കുറിച്ചു.