വളരെ ചെറുപ്പത്തില്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് എത്തിയ ആര്യാ രാജേന്ദ്രനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചാ വിഷയം. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ആര്യയെ തേടി അഭിനന്ദനങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനും ആര്യയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'വളരെ ചെറുപ്പത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്' കമല്‍ഹാസന്‍ ആര്യയുടെ ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി കമല്‍ഹാസൻ - Mayor Arya Rajendran news
തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ആര്യയുടെ ഫോട്ടോയ്‌ക്കൊപ്പം കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
കമല്‍ഹാസന്‍ ആര്യാ രാജേന്ദ്രന്
ആള്‍ സെയിന്‍റ്‌സ് കോളജിലെ ബിഎസ്‍സി മാത്‌സ് വിദ്യാര്‍ഥിയായ ആര്യ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്‌ട്രീഷ്യനായ രാജേന്ദ്രന്‍റെയും എല്‍ഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ് ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. 100 അംഗ കൗണ്‍സിലില്‍ 54 വോട്ടുകളാണ് ആര്യക്ക് ലഭിച്ചത്. മുടവൻമുകൾ കൗൺസിലറാണ് ആര്യ.