'പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍' സ്കൈഡൈവിങ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍ - Kalyani Priyadarshan films
ദുബായില്‍ നടത്തിയ സ്‌കൈഡൈവിങിന്‍റെ അനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. 'പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍' എന്നാണ് താരം അതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
പ്രിയദര്‍ശനെയും ലിസിയെയും മലയാളികള്‍ നെഞ്ചിലേറ്റിയ പോലെ തന്നെ ഇവരുടെ മകള്‍ കല്യാണി പ്രിയദര്‍ശനും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമലോകത്തേക്ക് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല, സിനിമാപ്രേമികള്‍ ഒന്നടങ്കം കല്യാണിക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. അന്യഭാഷ ചിത്രങ്ങളിലൂടെയായിരുന്നു കല്യാണിയുടെ സിനിമാ പ്രവേശനം. പിന്നീട് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും കല്യാണി എത്തി. ഇപ്പോള്‍ ദുബായില്‍ നടത്തിയ സ്‌കൈഡൈവിങ് അനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. 'പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍' എന്നാണ് താരം അതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രവും ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള കല്യാണി പ്രിയദര്‍ശന്‍ ചിത്രങ്ങൾ.