വർക്ക് ഔട്ടിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന് തെളിയിക്കുന്നതാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലിന്‍റെ പുത്തൻ വീഡിയോകൾ. ജിമ്മിൽ മണിക്കൂറുകളോളം ചെലവഴിച്ച് ആരോഗ്യം പരിപാലിക്കുന്ന മോഹൻലാൽ ആരാധകർക്കും പ്രചോദനമാണ്.
വ്യായാമത്തിന് മുൻപ് സൂപ്പർതാരമെടുക്കുന്ന വാം അപ്പ് മാത്രമായിരുന്നു തന്‍റെ ഒരു ദിവസത്തെ മുഴുവൻ വർക്ക് ഔട്ട് എന്ന അനുഭവം പങ്കുവക്കുകയാണ് മലയാളത്തിന്‍റെ യുവനടി കല്യാണി പ്രിയദർശൻ.
മോഹൻലാലിനൊപ്പം ജിമ്മിൽ നിന്നെടുത്ത ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് നടി തന്‍റെ വർക്ക് ഔട്ട് വിശേഷം പങ്കുവച്ചത്. 'അദ്ദേഹത്തിന്‍റെ വാം അപ്പ് മാത്രമാണ് എന്‍റെ മുഴുവൻ വർക്ക്ഔട്ട്,' എന്നും കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
More Read:'ദൈവം സമ്മാനിച്ച വലിയ നിമിഷം' ; മോഹൻലാൽ - കല്യാണി ചിത്രം പങ്കുവച്ച് പ്രിയദർശൻ
നിലവിൽ രണ്ട് താരങ്ങളും ബ്രോ ഡാഡിയുടെ ഷൂട്ടിങ് തിരക്കുകളിലാണുള്ളത്. അച്ഛന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹൻലാലുമായുള്ള കല്യാണിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ പ്രിയദർശൻ സംവിധാനം ചെയ്‌ത മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിലും നടി ഭാഗമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്‍റെ ജോഡിയായാണ് താരമെത്തുന്നതെന്നാണ് സൂചന.