Kalyani Priyadarshan Pranav Mohanlal chemistry : പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു നാളിതുവരെ പ്രേക്ഷകര്‍.
'മരക്കാര്‍', വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയം' എന്നിവയിലൂടെ പ്രേക്ഷകരുടെ ഈ സ്വപ്‌നം സാക്ഷാത്‌ക്കരിച്ചിരിക്കുകയാണ് ഇരുവരും. ബിഗ് സ്‌ക്രീനിലെ ഇരുവരുടെയും കെമിസ്‌ട്രി ആരാധകര്‍ക്കേറെ ഇഷ്‌ടമാണ്.
അടുത്തിടെ 'ഹൃദയം' സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്നിരുന്നു. ഈ പരിപാടിയില്‍ പ്രണവിനെക്കുറിച്ച് കല്യാണി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്. തന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണെന്നാണ് കല്യാണി പറയുന്നത്.
Kalyani Priyadarshan on Pranav Mohanlal: തന്‍റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് നല്‍കിയ അഭിമുഖത്തില്‍ പോലും ചോദിച്ചതില്‍ കൂടുതലും പ്രണവിനെക്കുറിച്ചാണെന്നാണ് കല്യാണി പറയുന്നത്. അവര്‍ക്ക് അത് മാത്രമാണ് അറിയേണ്ടത്.