മലയാളത്തില്‍ അതിമനോഹരമായ റിയലിസ്റ്റിക്ക് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയ യുവതാരം ടൊവിനോ തോമസ് മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന പുതിയ ചിത്രം കല്‍ക്കിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്ത ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. ആക്ഷന് പുറമേ പഞ്ച് ഡയലോഗുകളും ടൊവിനോയുടെ ഗെറ്റപ്പും ട്രെയിലറിന് ആരാധകരെ നേടികൊടുത്തിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം എസ്രയില്‍ ടൊവീനോ പൊലീസ് ഓഫീസര്‍ കഥാപാത്രമായിട്ടുണ്ടെങ്കിലും മുഴുനീള പൊലീസ് വേഷത്തില്‍ നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നതെന്നതാണ് കല്‍ക്കിയുടെ മറ്റൊരു പ്രത്യേകത.
കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ടൊവിനോ; കല്‍ക്കി പക്കാ മാസ് - Samyuktha Menon
നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്ത ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്. ചിത്രം ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യും.
സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംയുക്ത മേനോനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ് കൃഷ്ണക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യും. ടൊവിനോയുടെ പക്കാ മാസ് പടമായിരിക്കും കല്‍ക്കിയെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ട്രെയിലര്‍ യുട്യൂബ് ട്രെന്‍റിങില്‍ ഒന്നാമതാണ്. ടൊവിനോയുടെ പൊലീസ് വേഷത്തിന് ആരാധകരുടെ ആശംസപ്രവാഹമാണ്.