'നാൻ യാരെയാച്ച് തൊട്ടാ ഒന്നാ തപ്പാ നിനയ്പ്പാങ്കെ.... ഇല്ലേനാ തള്ളി പോവാങ്കെ... എന്നെ യാരും ഇപ്പിടി അന്‍പാ കട്ടിപുടിച്ചതില്ല തങ്കം....' പാവ കഥൈകളിലെ 'സത്താര്‍' ഓരോ സിനിമ പ്രേമിയുടെയും ഉള്ളിലേക്ക് നോവിന്‍റെ വലിയൊരു കത്തി കുത്തിയിറക്കുകയാണ് ഈ ഡയലോഗിലൂടെ.... ഇന്നുവരെ സിനിമാ ആസ്വാദകന് പരിചിതമല്ലാത്ത കാളിദാസ് ജയറാം ആയിരുന്നു സത്താറായി അരമണിക്കൂര്‍ സ്ക്രീനില്‍ പകര്‍ന്നാട്ടം നടത്തിയത്. സുധ കൊങര സംവിധാനം ചെയ്‌ത തങ്കം സിനിമയിലെ ഹൈലൈറ്റും കാളിദാസിന്‍റെ പ്രകടനം തന്നെയായിരുന്നു. കൈയ്യടക്കത്തോടെ കാളിദാസ് സത്താറിനെ മനോഹരമാക്കി. വളരെ ചെറിയ പ്രായത്തിൽ തന്നെ അവാർഡുകളും ഒരുപാട് പ്രശംസകളും ഒക്കെ ലഭിച്ചിട്ടും മുതിർന്ന് കഴിഞ്ഞുള്ള രണ്ടാം വരവിൽ ഒരുപാട് പഴികളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള നടന്‍ കൂടിയാണ് കാളിദാസ്... നല്ല സംവിധായകരുടെ കൈയിൽ കിട്ടിയാൽ ഞെട്ടിക്കും എന്ന് തങ്കം സിനിമയിലൂടെ വീണ്ടും കാളിദാസ് തെളിയിച്ചു.
'സത്താര്‍' ശരിയായില്ലെങ്കില്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് കാളിദാസ് ജയറാം
സത്താര്‍ പരാജയമായിപ്പോയിരുന്നെങ്കില്‍ അഭിനയവും സിനിമയും പൂര്‍ണമായും നിര്‍ത്തുമായിരുന്നുവെന്നാണ് കാളിദാസ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് സുധ കൊങരയുടെ ഫോണ്‍ കോള്‍ വന്നതെന്ന് കാളിദാസ്
സത്താര്‍ പരാജയമായിപ്പോയിരുന്നെങ്കില്‍ അഭിനയവും സിനിമയും പൂര്‍ണമായും നിര്‍ത്തുമായിരുന്നുവെന്നാണ് കാളിദാസ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് സുധ കൊങരയുടെ ഫോണ്‍ കോള്‍ വന്നതെന്ന് കാളിദാസ് പറയുന്നു. കഥ കേട്ടപ്പോള്‍ പാവ കഥൈകള്‍ ചെയ്യണമെന്ന് തോന്നിയെന്നും കാളിദാസ് പറയുന്നു. ഷൂട്ടിന് ശേഷം മാസങ്ങളെടുത്താണ് സത്താര്‍ എന്ന കഥാപാത്രത്തില്‍ നിന്നും മോചനം ലഭിച്ചതെന്നും അതിന് അമ്മയും സഹോദരിയും സഹായിച്ചുവെന്നും കാളിദാസ് പറയുന്നു. ആദ്യം ശാന്തനു അവതരിപ്പിച്ച ശരവണനെ അവതരിപ്പിക്കാനായാണ് കാളിദാസിനെ സുധ കൊങര വിളിച്ചത്. കഥകേട്ട ശേഷം കാളിദാസ് ചോദിച്ച് വാങ്ങിയാണ് സത്താറിനെ അവതരിപ്പിച്ചത്. ലോക്ക് ഡൗണിനിടെ ആമസോണിന്‍റെ പുത്തം പുതുകാലൈ എന്ന ആന്തോളജിയിലും കാളിദാസ് വേഷമിട്ടിരുന്നു. അതും സംവിധാനം ചെയ്‌തത് സുധ കൊങര തന്നെയായിരുന്നു.