ആദ്യമായി കാളിദാസ് ജയറാമും നമിതാ പ്രമോദവും ഒരുമിക്കുന്ന സിനിമ വരുന്നു. രജനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കാളിദാസ് പുറത്തുവിട്ടു. മലയാളത്തിലും തമിഴിലുമായാണ് സിനിമ റിലീസിനെത്തുക. ചിത്രീകരണം പുരോഗമിക്കുകയാണ്. സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍, റേബ മോണിക്ക എന്നിവര്‍ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു.
കാളിദാസ് ജയറാമിന്‍റെ ദ്വിഭാഷ ചിത്രത്തില്‍ നമിതയും, ടൈറ്റില്‍ പുറത്തിറങ്ങി - bilingual film rajni
വിനില്‍ സക്കറിയാ വര്‍ഗീസാണ് ചിത്രത്തിന്‍റെ തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്നത്. വിന്‍സെന്‍റ് വടക്കനാണ് സംഭാഷണങ്ങള്‍ രചിക്കുന്നത്
ഒരു ത്രില്ലര്‍ ചിത്രമാണ് രജനി എന്നാണ് റിപ്പോര്‍ട്ട്. വിനില്‍ സക്കറിയാ വര്‍ഗീസാണ് ചിത്രത്തിന്‍റെ തിരക്കഥയും, സംവിധാനവും നിര്‍വഹിക്കുന്നത്. വിന്‍സെന്‍റ് വടക്കനാണ് സംഭാഷണങ്ങള്‍ രചിക്കുന്നത്. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ദീപു ജോസഫാണ്. നവരസ ഫിലിംസിന്‍റെ ബാനറില്‍ ശ്രീജിത്ത്.കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ബാക്ക് പാക്കേഴ്‌സ്, ജാക്ക് ആന്‍റ് ജില്‍ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് കാളിദാസ് സിനിമകള്‍. ഒരു പക്ക കഥയ്, പാവ കഥൈകള്‍ എന്നിവയാണ് അവസാനമായി റിലീസ് ചെയ്‌ത കാളിദാസ് ചിത്രങ്ങള്‍.