ജയരാജ് സംവിധാനം ചെയ്‌ത കാളിദാസ് ജയറാം സിനിമ 'ബാക്ക് പാക്കേഴ്‌സ്' ട്രെയിലര്‍ പുറത്തിറങ്ങി. കാർത്തിക നായരാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിൽ ഫെബ്രുവരി 14ന് സിനിമ റിലീസ് ചെയ്യും. റൂട്ട്സിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ബാക്ക്പാക്കേഴ്‌സ്. കാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന രണ്ടുപേരുടെ ജീവിതവും പ്രണയവും സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. കാളിദാസ് ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന സിനിമ എന്ന പ്രത്യേകതയും ബാക്ക് പാക്കേഴ്‌സിനുണ്ട്. നേരത്തെ സിനിമയിലെ വീഡിയോ ഗാനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഒടിടി റിലീസിന് മുന്നോടിയായി ബാക്ക് പാക്കേഴ്‌സ് ട്രെയിലര്‍ എത്തി - Jayaraj Backpackers Movie Trailer out now
ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിൽ ഫെബ്രുവരി 14ന് സിനിമ റിലീസ് ചെയ്യും. റൂട്ട്സിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ബാക്ക് പാക്കേഴ്‌സ്
![ഒടിടി റിലീസിന് മുന്നോടിയായി ബാക്ക് പാക്കേഴ്‌സ് ട്രെയിലര്‍ എത്തി Kalidas Jayaram Jayaraj Backpackers Movie Trailer out now ഒടിടി റിലീസിന് മുന്നോടിയായി ബാക്ക് പാക്കേഴ്‌സ് ട്രെയിലര്‍ എത്തി ബാക്ക് പാക്കേഴ്‌സ് ട്രെയിലര്‍ ബാക്ക് പാക്കേഴ്‌സ് സിനിമ സംവിധായകന്‍ ജയരാജ് കാളിദാസ് ജയറാം സിനിമകള്‍ Kalidas Jayaram Jayaraj Jayaraj Backpackers Movie Trailer out now Jayaraj Backpackers Movie Trailer](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10595885-24-10595885-1613118755767.jpg)
ഒടിടി റിലീസിന് മുന്നോടിയായി ബാക്ക് പാക്കേഴ്‌സ് ട്രെയിലര്‍ എത്തി
അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡോ.സുരേഷ് കുമാര്‍ മുട്ടത്ത്, അഡ്വ.കെ.ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് കാളിദാസിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലോക്ക് ഡൗണ്‍, കൊവിഡ് കാലത്ത് റിലീസ് ചെയ്‌ത തമിഴ് ആന്തോളജികളിലൂടെ പ്രേക്ഷ ക ഹൃദയം കീഴടക്കാന്‍ കാളിദാസിന് സാധിച്ചിരുന്നു.