ശ്രദ്ധനേടി 'ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍?' ഹ്രസ്വചിത്രം - ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജം
'മൈ റോഡ് റീല്‍ 2020' എന്ന ഹ്രസ്വചിത്ര മത്സരത്തിനായി ഒരുക്കിയതാണ് 'ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍?'
ആമേന്‍, ഡബിള്‍ ബാരല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജം സംവിധാനം ചെയ്ത 'ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍?' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനുമാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേയിലൂടെ ചീറിപായുന്ന രണ്ട് വാഹനങ്ങള്‍. അതില്‍ ഒന്നിലിരുന്ന് നൂറേ നൂറില്‍ ഡ്രൈവ് ചെയ്യുകയാണ് പ്രയാഗ മാര്‍ട്ടിന്‍ ഇടക്കിടെ മറ്റൊരു വാഹനത്തില്‍ തന്നെ ചെയ്സ് ചെയ്യുന്ന കാളിദാസ് ജയറാമിനോട് ഫോണിലൂടെ പ്രയാഗ ചോദിക്കുന്നുണ്ട്... ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍? മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. 'മൈ റോഡ് റീല്‍ 2020' എന്ന ഹ്രസ്വചിത്ര മത്സരത്തിനായി ഒരുക്കിയതാണ് ഈ ഹ്രസ്വചിത്രം. പ്രവീണ്‍ ചന്ദറിന്‍റെതാണ് കഥ. ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയും യൂട്യൂബില്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നായി നിരവധി പേരാണ് മൈ റോഡ് റീല്‍ 2020 എന്ന ഹ്രസ്വചിത്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒരു മില്യണ്‍ ഡോളറാണ് വിജയികള്‍ക്കുള്ള സമ്മാനത്തുക.