താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ലെന്ന് നടൻ കലാഭവൻ ഷാജോൺ. താരവും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്‌ബുക്കിലൂടെയാണ് ഷാജോൺ ഇക്കാര്യം വ്യക്തമാക്കിയത്. "ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്," എന്ന് അദ്ദേഹം വിശദമാക്കി. ഒപ്പം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ സ്ക്രീൻഷോട്ടും നടൻ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
-
ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️
Posted by Kalabhavan Shajohn on Monday, 29 March 2021
നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഹാസ്യതാരം ധർമ്മജൻ ബോൾഗാട്ടിയും കോൺഗ്രസിലും നടൻ കൃഷ്‌ണകുമാറും ടെലിവിഷൻ- സിനിമാതാരം വിവേക് ഗോപനും ബിജെപിയിലും ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കലാഭവൻ ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് താരം വ്യാജപോസ്റ്റുകൾക്കെതിരെ പ്രതികരിച്ചത്.