കേരളം

kerala

ETV Bharat / sitara

ഇത് ചെയ്‌താൽ ജനം നിങ്ങളെ വെറുക്കും; ടൊവിനോയുടെ യെസ് പ്രചോദനമായ അനുഭവം പങ്കുവെച്ച് സംവിധായകൻ - kala movie latest news

കള ചെയ്യാനുള്ള ടൊവിനോയുടെ യെസ് സിനിമക്ക് എത്രമാത്രം പ്രചോദനമായെന്ന് വിശദീകരിക്കുകയാണ് സംവിധായകൻ രോഹിത് വി.എസ്.

കള ടൊവിനോയുടെ യെസ് വാർത്ത  ഇത് ചെയ്‌താൽ ജനം നിങ്ങളെ വെറുക്കും കള വാർത്ത  രോഹിത് വി.എസ് കള സിനിമ വാർത്ത  kala director shares his motivation from tovino news  kala director rohit vs news  kala movie latest news  kala tovino thomas news
ടൊവിനോയുടെ യെസ് പ്രചോദനമായ അനുഭവം പങ്കുവെച്ച് സംവിധായകൻ

By

Published : Mar 28, 2021, 7:53 PM IST

ആക്ഷൻ രംഗങ്ങളിലും പശ്ചാത്തല സംഗീതത്തിലും ഛായാഗ്രഹണത്തിലും ഒപ്പം വിഭിന്നമായ മേക്കിങ്ങിലും തിയേറ്ററുകൾ മികച്ച പ്രതികരണമാണ് കളയ്‌ക്ക് നൽകുന്നത്. വയലൻസും മസ്‌കുലിനിറ്റിയും നിറഞ്ഞു നിൽക്കുമ്പോഴും ആദിവാസി വിഭാഗങ്ങളോട് പൊതുസമൂഹത്തിനുള്ള കാഴ്‌ചപ്പാടുകൾ തിരുത്തിക്കുറിക്കാനും കള ശ്രമിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായം പറയുന്നത്.

ടൊവിനോ തോമസും സുമേഷ് മൂറും പ്രധാന കഥാപാത്രങ്ങളായ രോഹിത് വി.എസിന്‍റെ ചിത്രം. ഇപ്പോഴിതാ, സിനിമയിലേക്കുള്ള ടൊവിനോയുടെ വരവ് എത്രമാത്രം ആത്മവിശ്വാസവും പിന്തുണയും കളക്ക് നൽകിയെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ രോഹിത്. ഹീറോയും വില്ലനും മാറി മാറി വരുന്ന രീതിയിലാണ് സിനിമയുടെ വിവരണമെന്ന് അറിയിച്ചിട്ടും ജനങ്ങൾ നിങ്ങളെ വെറുക്കുമെന്ന് പറഞ്ഞിട്ടും ടൊവിനോ സിനിമയ്ക്ക് വേണ്ടി നിന്നുവെന്ന് സംവിധായകൻ വിശദീകരിച്ചു. ചിത്രത്തിന്‍റെ ക്ലൈമാക്സ് പോലും മാറ്റാമെന്ന ആലോചന ഉണ്ടായെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പറഞ്ഞു.

"കളയ്ക്ക് ടൊവി യെസ് പറഞ്ഞ ആ നിമിഷം, എന്‍റെ ആത്മാവിനുള്ളിൽ അഡ്രിനാലിന്‍ ഇരമ്പുന്നത് പോലെയായിരുന്നു. ഈ വിഷയം നടക്കില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ നിരുത്സാഹപ്പെടുത്തി, ഇവിടുത്തെ ഒരു നായകനും ഈ കഥാപാത്രത്തെ ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. ക്ലൈമാക്‌സ് മാറ്റാന്‍ പറഞ്ഞു. ക്ലൈമാക്‌സ് മാറ്റിയാല്‍ പിന്നെന്താണ് കാര്യം?

അപ്പോൾ മിസ്റ്റർ ടൊവിനോ തോമസ് വന്നു. മറ്റെന്തിനേക്കാളും ഹീറോ- വില്ലൻ മാറിമാറി വരുന്ന വിവരണത്തിലാണ് ഞാൻ ശ്രദ്ധ ചെലുത്തുന്നതെന്ന് ഞാൻ അദ്ദേഹത്തോട് പല തവണ പറഞ്ഞു. ആളുകൾ നിങ്ങളെ വെറുക്കുമെന്നും പറഞ്ഞു," എന്നാൽ, സിനിമ നമുക്ക് ഗംഭീരമാക്കാമെന്ന താരത്തിന്‍റെ മറുപടി തനിക്ക് പ്രചോദനമായെന്നും കള പൂർണമായും നിങ്ങളുടേതാണെന്നും സംവിധായകൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദമാക്കി. മിസ്റ്റർ വില്ലൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാണ് രോഹിത് വി.എസ് തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രോഹിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കളയുടെ അഭിനയനിരയെയും അണിയറപ്രവർത്തകരെയും ടൊവിനോ പ്രശംസിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details