തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രിയപ്പെട്ട താരസുന്ദരി കാജള്‍ അഗര്‍വാളിന്‍റെ മെഴുക് പ്രതിമ സിംഗപ്പൂരിലെ വിശ്വവിഖ്യാതമായ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്തു. ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ പ്രതിമകള്‍ ഇവിടെ ഉണ്ടെങ്കിലും ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ നടിയുടെ മെഴുക് പ്രതിമ മാഡം തുസാഡ്സില്‍ ഇടം നേടുന്നത്.
ശ്രീദേവിക്ക് ശേഷം മാഡം തുസാഡ്സില്‍ തിളങ്ങി കാജള്‍ അഗര്‍വാള്‍ - madame tussauds singapore
കുടുംബത്തോടൊപ്പമാണ് കാജള്‍ തന്‍റെ മെഴുക് പ്രതിമ അനാച്ഛാദനച്ചടങ്ങിനെത്തിയത്
![ശ്രീദേവിക്ക് ശേഷം മാഡം തുസാഡ്സില്‍ തിളങ്ങി കാജള്‍ അഗര്‍വാള്‍ KAJAL AGARWAL kajal aggarwals wax statue unveiled at madame tussauds singapore ശ്രീദേവിക്ക് ശേഷം മാഡം തുസാഡ്സില്‍ തിളങ്ങി കാജള്‍ അഗര്‍വാള്‍ കാജള്‍ അഗര്‍വാള്‍ wax statue madame tussauds singapore കാജള്‍ അഗര്‍വാളിന്‍റെ മെഴുക് പ്രതിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5976613-847-5976613-1580971778546.jpg)
ശ്രീദേവിക്ക് ശേഷം മാഡം തുസാഡ്സില്‍ തിളങ്ങി കാജള്‍ അഗര്‍വാള്‍
ചടങ്ങിന്‍റെ വീഡിയോയും ചിത്രങ്ങളും നടി തന്നെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്ന അന്തരിച്ച നടി ശ്രീദേവിയുടെ പ്രതിമയാണ് കാജളിന് തൊട്ടുമുമ്പ് മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ ഉയർന്നത്.
തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടി പഞ്ചാബി കുടുംബത്തിലാണ് ജനിച്ചത്. ചില ഹിന്ദി ചിത്രങ്ങളിലും കാജള്‍ വേഷമിട്ടിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് കാജള്‍ തന്‍റെ മെഴുക് പ്രതിമ അനാച്ഛാദനച്ചടങ്ങിനെത്തിയത്.