നവാഗതനായ മാത്യൂസ് തോമസ് സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. മലയാളത്തിന്‍റെ ആക്ഷൻ ഹീറോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാമത് ചിത്രത്തിന്‍റെ പോസ്റ്റര്‍ നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്‌തത്. "എന്തൊരു കില്ലർ ലുക്കാണ്," എന്നും മോഷൻ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചു.
കടുവാക്കുന്നേല്‍ കുറുവച്ചന്‍; സുരേഷ് ഗോപിയുടെ മാസ് ലുക്കിന് ഗംഭീര പ്രതികരണം - tomichan mulakupadam
സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാമത് ചിത്രത്തിൽ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ' മാസ് ലുക്കിലാണ് താരം എത്തുന്നത്
പേര് പുറത്തുവിടാത്ത ആക്ഷൻ പാക്ക്ഡ് മാസ് ചിത്രത്തിൽ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന പേരിലാണ് താരം എത്തുന്നത്. ഉണ്ട, കെട്ട്യോളാണെന്‍റെ മാലാഖ, വരത്തൻ, ആദം ജോൺ, പ്രേതം 2 സിനിമകളുടെ സഹസംവിധായകനായ മാത്യൂസിന്‍റെ ആദ്യ സംവിധാനമാണ് ഈ ചിത്രം. സിഐഎ, അണ്ടര്‍ വേള്‍ഡ് സിനിമകളുടെ രചയിതാവ് ഷിബിൻ ഫ്രാൻസിസിന്‍റേതാണ് തിരക്കഥ. പുലിമുരുകൻ ചിത്രത്തിന്‍റെ ഛായാഗ്രഹകനായ ഷാജി കുമാർ ആക്ഷൻ ഹീറോയുടെ 250-ാം ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നു. പ്രശസ്‌ത സംഗീത സംവിധായകൻ ഹര്‍ഷവര്‍ധന്‍ രാമേശ്വർ ആണ് സംഗീതം. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് നിർമാതാവ്.