സിബി സത്യരാജ് നായകനാകുന്ന തമിഴ് ചിത്രം കബടധാരിയുടെ ട്രെയിലർ പുറത്തിറങ്ങി. നിയോ നോയർ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ നന്ദിത ശ്വേത, നാസർ, ജയപ്രകാശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
കവാലുദാരിയുടെ റീമേക്ക് 'കബടധാരി' ട്രെയിലറെത്തി - kabadadhaari starring sibi sathyaraj news
ക്രൈം ത്രില്ലറായി ഒരുക്കുന്ന തമിഴ് ചിത്രം കബടധാരിയിൽ സത്യരാജാണ് നായകൻ. കന്നഡ ചിത്രം കവാലുദാരിയുടെ റീമേക്കാണ് ചിത്രം.
കവാലുദാരിയുടെ റീമേക്ക് കബടധാരി ട്രെയിലറെത്തി
പ്രദീപ് കൃഷ്ണമൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2018ൽ പുറത്തിറങ്ങിയ കവാലുദാരി എന്ന കന്നഡ സിനിമയുടെ റീമേക്കാണ്. രസമാതിയാണ് ത്രില്ലർ ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിട്ടുള്ളത്. സൈമൺ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു. കെ.എൽ പ്രവീണാണ് കബടധാരിയുടെ എഡിറ്റർ. ബോഫ്‌ത മീഡിയ വർക്സിന്‍റെ ബാനറിൽ ഡോ.ജി ധനഞ്ജയൻ ആണ് ചിത്രം നിർമിക്കുന്നത്.