മലയാളത്തിന്‍റെ അഭിമാനം വിനായകന്‍ കേന്ദ്രകഥാപാത്രമാകുന്ന കമല്‍ ചിത്രം പ്രണയ മീനുകളുടെ കടലിലെ ആദ്യഗാനം പുറത്തിറങ്ങി. കടലിനാല്‍ ചുറ്റപ്പെട്ട ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിലാണ് പ്രണയഗാനം ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ ഗബ്രി ജോസും ഋദ്ധികുമാറുമാണ് ഗാനരംഗത്തിലുള്ളത്. ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഡാനി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോണ്‍ വട്ടക്കുഴിയാണ് ചിത്രം നിര്‍മിക്കുന്നത്.
നീലക്കടല്‍ പോലെ പ്രണയം; പ്രണയമീനുകളുടെ കടലിലെ ആദ്യ ഗാനം എത്തി - ആമിയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍
ആമിയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍
ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. ആമിയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. അനാര്‍ക്കലി എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമായി വരുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. 1988ല്‍ പുറത്തുവന്ന ഉണ്ണിക്കൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്ത് ജോണ്‍ പോളും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
TAGGED:
വിനായകന്‍