തമിഴകത്തെ പ്രിയ താരജോഡിയാരെന്ന ചോദ്യത്തിന് ഭൂരിഭാഗവും ഉത്തരം നൽകുക സൂര്യ- ജ്യോതിക എന്നിവരുടെ പേരായിരിക്കും. പുത്തൻ സിനിമകളുമായി തിരക്കിലാണ് ഇരുവരും.
തന്‍റെ പുതിയ സിനിമാവിശേഷങ്ങൾ ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ആരാധകരുമായി സൂര്യ പങ്കുവയ്ക്കാറുണ്ട്.
കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും ജ്യോതികയുടെ സിനിമാവിശഷങ്ങളും സൂര്യയുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.
ഇന്ന് ആദ്യമായി സമൂഹമാധ്യമങ്ങളിലേക്ക് കടന്നുവന്നിരിക്കുകയാണ് ജ്യോതിക. താൻ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നുവെന്ന് താരം ആരാധകരെ അറിയിച്ചു.
ജ്യോതികയുടെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റിന് ആദ്യ കമന്‍റ് കുറിച്ചിരിക്കുന്നത് നടൻ സൂര്യ തന്നെയാണ്.
ജ്യോതികയുടെ കന്നി പോസ്റ്റിന് ആദ്യ കമന്‍റ് നൽകി സൂര്യ
കശ്‌മിരീലെ മനോഹര താഴ്‌വരകളിൽ നിന്നുള്ള ചിത്രങ്ങളും ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്‌തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലേക്കുള്ള നടിയുടെ അരങ്ങേറ്റം.
താൻ ആദ്യമായാണ് സമൂഹമാധ്യമങ്ങളുടെ ലോകത്തേക്ക് കടന്നുവരുന്നതെന്നും, ലോക്ക് ഡൗൺ ഡയറിയിൽ നിന്നും ഒരുപാട് പോസിറ്റീവ് സ്റ്റോറികൾ പങ്കുവയ്ക്കാനുണ്ടെന്നുമാണ് ജ്യോതിക കുറിച്ചത്.
തന്‍റെ കശ്‌മീർ യാത്രയും ഒപ്പമുണ്ടായിരുന്ന ഏതാനും സുഹൃത്തുക്കളെക്കുറിച്ചും താരം പോസ്റ്റിൽ പറയുന്നുണ്ട്.
Also Read: ട്വിറ്ററിൽ റെക്കോഡ് നേട്ടവുമായി സൂര്യ ; ആഘോഷിച്ച് ആരാധകർ
എന്‍റെ പൊണ്ടാട്ടി വളരെ കരുത്തുള്ളവളാണെന്നും, ഇൻസ്റ്റയിൽ കണ്ടതിൽ അതിയായ സന്തോഷമെന്നുമാണ് സൂര്യ കമന്‍റ് ചെയ്‌തത്.
പൊൻമകൾക്ക് സ്വാഗതം എന്ന് കുറിച്ചുകൊണ്ട് ആമസോൺ പ്രൈം വീഡിയോയും പോസ്റ്റിനോട് പ്രതികരിച്ചു.