ന്യൂയോർക്ക്: പോപ് രാജകുമാരൻ ജസ്റ്റിന്‍ ബീബര്‍ തന്‍റെ 10 എപ്പിസോഡുള്ള യൂട്യൂബ് ഡോക്യു സീരീസിന്‍റെ ട്രെയിലർ പുറത്തുവിട്ടു. 'ജസ്റ്റിൻ ബീബർ: സീസൺസ്' എന്ന പേരിലുള്ള സീരീസിൽ ബീബറിന്‍റെ നാലു വർഷം കൊണ്ട് നിർമിച്ച ആദ്യ ആൽബത്തിനെക്കുറിച്ചാണ് പറയുന്നത്. ബീബറിന്‍റെ സംഗീത നിർമാണ പ്രവർത്തനങ്ങളും അതിനായി ലഭിച്ച പ്രചോദനവും സീരീസിൽ വിവരിക്കുന്നുണ്ട്. ലോകപ്രശസ്‌തനായ പോപ് താരത്തിന്‍റെ വിശ്വസ്‌തർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരിലൂടെയും ബീബറിന്‍റെ അനുഭവങ്ങളിലൂടെയും ജസ്റ്റിൻ ബീബർ: സീസൺസ് കഥ പറയുന്നു.
ജസ്റ്റിൻ ബീബറിന്‍റെ യൂട്യൂബ് ഡോക്യു സീരീസ് ട്രെയിലർ പുറത്തിറങ്ങി - Justin Bieber
ബീബറിന്‍റെ സംഗീത നിർമാണ പ്രവർത്തനങ്ങളും അതിനായി ലഭിച്ച പ്രചോദനവും വിവരിക്കുന്ന 'ജസ്റ്റിൻ ബീബർ: സീസൺസ്' എന്ന യൂട്യൂബ് ഡോക്യു സീരീസ് ഈ മാസം ഇരുപത്തിയേഴിന് റിലീസ് ചെയ്യും
![ജസ്റ്റിൻ ബീബറിന്‍റെ യൂട്യൂബ് ഡോക്യു സീരീസ് ട്രെയിലർ പുറത്തിറങ്ങി പോപ് രാജകുമാരൻ ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിൻ ബീബർ: സീസൺസ് സൂസൻ ഡാനിയൽസ് ബീബറിന്‍റെ യൂട്യൂബ് ഡോക്യു സീരീസ് Justin Bieber: Seasons Justin releases trailer of his YouTube docuseries Justin Bieber Bieber YouTube docuseries](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5561816-178-5561816-1577882099801.jpg)
"എന്‍റെ തുടക്കത്തിൽ യൂട്യൂബ് എനിക്ക് തന്നത് നല്ലൊരു വേദിയായിരുന്നു. എന്‍റെ ആരാധകരുമായി ഗാനങ്ങളും അനുഭവങ്ങളും പങ്കുവക്കാനുള്ള സമൂഹമായിരുന്നു അത്. അതിനാൽ തന്നെ, എന്‍റെ ഡോക്യുമെന്‍ററി സീരീസിന്‍റെ ഒറിജിനൽ യൂട്യൂബിലൂടെയാകുന്നതിൽ വളരെ സന്തോഷമുണ്ട്. ആരാധകരും എന്നോടൊപ്പം ഈ യാത്രയിൽ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” യൂട്യൂബിലേക്ക് തിരിച്ചുവരവ് നടത്തുന്നതിനെക്കുറിച്ച് പോപ് താരം പറഞ്ഞു.
"ഒരു കലാകാരനെന്ന നിലയിൽ ജസ്റ്റിൻ ബീബറിന്‍റെ ധൈര്യം ശരിക്കും പ്രശംസനീയമാണ്, അദ്ദേഹം തന്‍റെ പ്രചോദനാത്മകമായ കഥ യൂട്യൂബിൽ പങ്കിടുന്നതിൽ നന്ദിയുണ്ട്. യഥാർത്ഥ ജീവിത വിജയങ്ങളെയും പോരാട്ടങ്ങളെയും വിവരിക്കുന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നതിനാൽ, ഈ സ്പെഷ്യൽ പ്രോജക്റ്റ് ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്,” യൂട്യൂബ് ഒറിജിനൽ കണ്ടന്‍റിന്‍റെ തലവൻ സൂസൻ ഡാനിയൽസ് പറഞ്ഞു. പോപ് താരത്തിന്‍റെ അനുഭവങ്ങൾ കോർത്തിണക്കിയുള്ള ജസ്റ്റിൻ ബീബർ: സീസൺസ് ഈ മാസം ഇരുപത്തിയേഴിന് യൂട്യൂബിൽ റിലീസ് ചെയ്യും.