കേരളം

kerala

ETV Bharat / sitara

സ്വപ്ന തുല്യമായ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ - justin bieber

സൗത്ത് കരോലിനയിൽ വച്ച് ഇരുവരും ഔദ്യോഗികമായി വിവാഹിതരായി. കഴിഞ്ഞ വർഷം ന്യൂയോർക്ക് സിറ്റിയിൽ വച്ചാണ് ഇരുവരും ആദ്യമായി വിവാഹിതരായത്.

ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ

By

Published : Oct 8, 2019, 12:33 PM IST

Updated : Oct 8, 2019, 1:43 PM IST

വാഷിങ്ടൺ: ജസ്റ്റിൻ ബീബറിന്‍റെയും ഹെയ്‌ലി ബാൾഡ്‌വിന്‍റെയും വിവാഹ ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നത് ഫാന്‍റസി കഥകളിലെ നായികാ- നായകന്മാരെയാണ്. ബീബറും ഹെയ്‌ലിയും തമ്മിലുള്ള രണ്ടാം വിവാഹം കഴിഞ്ഞ മാസം മുപ്പതിനായിരുന്നു.

ബീബറിന്‍റെയും ഹെയ്‌ലിയുടെയും വിവാഹ ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ വർഷം ന്യൂയോർക്ക് സിറ്റിയിൽ വച്ചാണ് ഇരുവരും ആദ്യമായി വിവാഹിതരായത്. മോഡലായ ഹെയ്‌ലി ബാൾഡ്‌വിനാണ് വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ വർഷം ന്യൂയോർക്ക് സിറ്റിയിൽ വച്ചായിരുന്നു ഇരുവരും ആദ്യമായി വിവാഹിതരായത്

വെളുത്ത ഗൗണില്‍ വധു വേഷത്തിലുള്ള ഹെയ്‌ലിയും ജസ്റ്റിൻ ബീബറും തമ്മിലുള്ള റൊമാന്‍റിക് ചിത്രങ്ങൾ സ്വപ്ന തുല്യമായ വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കുന്നു.

ഹെയ്‌ലി ബാൾഡ്‌വിനാണ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്

"മരണം വരെയും പിരിയില്ലെന്ന്" പ്രിന്‍റ് ചെയ്തിരിക്കുന്ന എംബ്രൊയിഡറി വസ്ത്രമായിരുന്നു വധുവിന്‍റേത്.

'ടിൽ ഡെത്ത് ടുനോട്ട് പാർട്ട് അസ്' ആലേഖനം ചെയ്ത വിവാഹ വസ്ത്രമണിഞ്ഞ്ഹെയ്‌ലി ബാൾഡ്‌വിൻ

ബീബറും ഹെയ്‌ലിയും തമ്മിലുള്ള വിവാഹ ചുംബനവും പരസ്പരം കൈ കോർത്ത് നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ബീബറിന്‍റെയും ഭാര്യയുടെയും റൊമാന്‍റിക് ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നത് ഫാന്‍റസി കഥകളിലെ ജോഡികളെ
Last Updated : Oct 8, 2019, 1:43 PM IST

ABOUT THE AUTHOR

...view details