സാക്ക് സ്നൈഡര്‍ സംവിധാനം ചെയ്യുന്ന ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ടിനായി നടന്‍ ജേര്‍ഡ് ലെറ്റോ വീണ്ടും ജോക്കറിന്‍റെ വേഷമണിയുന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 2016ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമ സൂയിസൈഡ് സ്ക്വാഡില്‍ ജോക്കറായി വേഷമിട്ട് ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കുകയും ചെയ്‌തിരുന്നു ജേര്‍ഡ് ലെറ്റോയുടെ ജോക്കര്‍. സ്നൈഡര്‍ കട്ടിലെ ജേര്‍ഡ് ലെറ്റോയുടെ ജോക്കര്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കറയും ചെളിയും പുരണ്ട നീളന്‍ വസ്ത്രവും കൈയ്യുറകളും ഷൂസും ധരിച്ച് മുടി നീട്ടി വളര്‍ത്തി ആരെയും പേടിപ്പെടുത്തുന്ന വേഷപകര്‍ച്ചയിലാണ് ജേര്‍ഡ് ലെറ്റോയുടെ ജോക്കര്‍ എത്തുന്നത്.
ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട്, ജോക്കര്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് - ജേര്‍ഡ് ലെറ്റോ
കറയും ചെളിയും പുരണ്ട നീളന്‍ വസ്ത്രവും കൈയ്യുറകളും ഷൂസും ധരിച്ച് മുടി നീട്ടി വളര്‍ത്തി ആരെയും പേടിപ്പെടുത്തുന്ന വേഷപകര്‍ച്ചയിലാണ് ജേര്‍ഡ് ലെറ്റോയുടെ ജോക്കര്‍ എത്തുന്നത്. ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് മാര്‍ച്ച് 18 മുതലാണ് എച്ച്ബിഒ മാക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക
2017ല്‍ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗിലെ രംഗങ്ങളും 2019 ലും 2020 ലും ആയി ചിത്രീകരിച്ച പുതിയ രംഗങ്ങളും ചേര്‍ത്താണ് സ്‌നൈഡർ കട്ട് ഒരുക്കുന്നത്. മകളുടെ മരണശേഷം സ്‌നൈഡർ സംവിധാന രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. 2017ല്‍ റിലീസ് ചെയ്‌ത ജസ്റ്റിസ് ലീഗിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ശേഷമാണ് 2020ല്‍ ചിത്രം വീണ്ടും ചില മാറ്റങ്ങളോടെ എത്തുന്ന വിവരം സാക്ക് സ്നൈഡര്‍ അറിയിച്ചത്. നാല് എപ്പിസോഡുകളുള്ള മിനി സീരിസായും നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായും ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് റിലീസ് ചെയ്യും. ഡിസി യൂണിവേഴ്‌സ് സൂപ്പര്‍ ഹീറോകളായ ബാറ്റ്മാന്‍, വണ്ടര്‍വുമണ്‍, സൂപ്പര്‍മാന്‍, അക്വാമാനെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ട്. ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് മാര്‍ച്ച് 18 മുതലാണ് എച്ച്ബിഒ മാക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക.